ഡാ തടിയാ എന്ന ചിത്രത്തിലെ വാനം നീലയാണ് ഭായ് എന്ന പാട്ട് എംടിവിയിലെ
സൗണ്ട് ട്രിപ്പിന്‍ എന്ന പ്രോഗ്രാമിന്‍റെ ഒൌദ്യോഗികഗാനമായ യേരെ
യേരേ...എന്ന പാട്ടിന്‍റെ അനുകരണമാണെന്ന ആരോപണത്തോട് ചിത്രത്തിന്‍റെ
സംവിധായകന്‍ ആഷിഖ് അബു പ്രതികരിക്കുന്നു:
ഫേസ്ബുക്കിലും യൂട്യൂബിലും ചിലര്‍ പ്രചരിപ്പിക്കുന്ന കോപ്പിയടി വാദം അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്. യഥാര്‍ഥ ശബ്ദങ്ങളില്‍നിന്ന് സംഗീതമുണ്ടാക്കുക എന്നതാണ് എംടിവി സൗണ്ട് ട്രിപ്പിനിന്‍റെ കണ്‍സെപ്റ്റ്. സ്‌നേഹ ഖന്‍വാന്‍കര്‍ യഥാര്‍ഥ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് യേരേ യേരേ എന്ന പാട്ടുണ്ടാക്കിയിരിക്കുന്നത്. വാനം നീലയാണ് ഭായ് എന്ന പാട്ട് അങ്ങനെയല്ല. ഡബ്സ്‌റ്റെപ് എന്ന ഇലക്‌ട്രോണിക് സംഗീതരീതിയാണ് തടിയനിലെ പാട്ടിന്‍റെ ഒരു ഭാഗത്ത് ഉപയോഗിച്ചിട്ടുള്ളത്. ഡബ്സ്‌റ്റെപ് ഇതിനുമുന്പും പലരും ഉപയോഗിച്ചിട്ടുണ്ട്. പല സംഗീതജ്ഞരേയും പ്രചോദിപ്പിച്ചിട്ടുമുണ്ട്. പ്രചോദനവും കോപ്പിയടിയും തമ്മില്‍ വ്യത്യാസമുണ്ട്.
ദൃശ്യങ്ങളുടെ കാര്യത്തിലാണെങ്കില്‍, അത്തരം വിഷ്വല്‍സും കട്ടുകളും ഇതിനു മുന്‍പും പലരും ഉപയോഗിച്ചിട്ടുണ്ട്. വാനം നീലയാണ് ഭായ് എന്ന പാട്ട് സിനിമയിലുള്ളതല്ല. സിനിമയുടെ ആറ്റിറ്റ്യൂഡ് എന്താണെന്നു വ്യക്തമാക്കുന്ന, പ്രൊമോഷന്‍ വിഡിയോ എന്ന നിലയിലാണ് ആ പാട്ട്. യേരേ യേരേയിലെ ദൃശ്യങ്ങള്‍ നാട്ടുജീവിതത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാഴ്ചകളാണ്. വാനം നീലയാണ് ഭായ്.. എന്ന പാട്ട് അങ്ങനെയല്ല. ‘ഞാന്‍ ഇങ്ങനെയൊക്കെയാണ് എന്ന് സിനിമയിലെ നായകന്‍ ലളിതമായി പറയുകയാണ് ആ പാട്ടില്‍. അതിനനുസരിച്ചുള്ള ഒരു മൂഡ് സൃഷ്ടിച്ചിരിക്കുകയാണ് അതില്‍.
കോപ്പിയടി ആരോപണത്തെ ഞങ്ങള്‍ കാര്യമായി കണക്കാക്കുന്നില്ല. ശ്രദ്ധ കിട്ടാന്‍ വേണ്ടി ചിലര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഇത്തരം വിവാദങ്ങളുണ്ടാക്കാറുണ്ട്. ഇതും അങ്ങനെയാണ്. ഇതിന് പ്രേക്ഷകര്‍ തന്നെ മറുപടി കൊടുക്കുന്നുമുണ്ട്. ഈ പാട്ടിനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം. അതു വ്യക്തിപരമായ കാര്യമാണ്്. പക്ഷെ നിങ്ങള്‍ക്കതിനെ തള്ളിക്കളയാനാവില്ല.